കൊറോണ വൈറസ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 2021 ജൂലായ് വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് ഗൂഗിള്‍. ഓഫീസില്‍ വരേണ്ട ആവശ്യമില്ലാത്ത ചുമതലകളിലുള്ളവര്‍ക്കാണ്‌ 2021 ജൂണ്‍ 30 വരെ വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ അനുവാദം നല്‍കിയതെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

നിലവില്‍ ജനുവരി അവസാനം വരെയാണ് ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുള്ളത്. ഇത് ജൂണ്‍ അവസാനം വരെ നീട്ടി നല്‍കുകയാണ്. രണ്ട് ലക്ഷത്തോളം ഗൂഗിള്‍ ജീവനക്കാര്‍ ഇതുവഴി വര്‍ക്ക് ഫ്രം ഹോമില്‍ തുടരും.

ജോലിസ്ഥലത്തേക്ക് തിരികെ പ്രവേശിക്കുന്നതില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ മുന്‍കരുതല്‍ നടപടി. അതേസമയം പല ടെക്‌നോളജി സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം ട്വിറ്റര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് അനിശ്ചിത കാലത്തേക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here