ഇന്ത്യൻ ഡിജിറ്റൽ സാങ്കേതിക രംഗത്ത്​ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗ്​ൾ. ഗൂഗ്​ൾ സി.ഇ.ഒ സുന്ദർ പിച്ചെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്​ചപ്പാടിനെ പിന്തുണക്കുന്നതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യൻ ഡിജിറ്റൽ സമ്പദ്​ വ്യവസ്​ഥയെ ശക്തിപ്പെടുത്തായി ഗൂഗ്​ൾ 75,000 കോടി വാഗ്​ദാനം ചെയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്​ചപ്പാടിനെ പിന്തുണക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങളോടൊപ്പം പങ്കുചേർന്നതിന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനും ഡോ. രമേശ്​ പൊക്രിയാൽ നിഷാങ്കിനും നന്ദി അറിയിക്കുന്നു’ -ഗൂഗ്​ൾ സി.ഇ.ഒ ട്വീറ്റ്​ ചെയ്​തു.

അടുത്ത അഞ്ച്​ -ആറ്​ വർഷത്തിനുള്ളിൽ ഡിജിറ്റൽ സാ​േങ്കതിക രംഗത്ത്​ 75,000 കോടി രൂപയുടെ നിക്ഷേപം ഗൂഗ്​ൾ സാധ്യമാക്കും. ഒാഹരി, പങ്കാളിത്തം, അടിസ്​ഥാന സൗകര്യവികസനം, ഇക്കോസിസ്​റ്റം എന്നിവയിലാകും ഗൂഗ്​ളി​​ന്റെ നിക്ഷേപം. ജൂണിൽ ഇന്ത്യയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്​ നിയന്ത്രണങ്ങളിൽ വൻതോതിൽ ഇളവുകൾ അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here