ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ പിറവിയെടുത്തിട്ട് ഇന്നേക്ക് 23 വര്‍ഷം തികയുകയാണ്. മനോഹരമായ ഡൂഡിലുമായാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. രണ്ടുനിലകളുള്ള കേക്കിന് മുകളില്‍ 23 എന്ന് എഴുതിയ രൂപത്തിലാണ് ഡുഡിൽ.

1998 സെപ്റ്റംബർ 27നാണ് ഗൂഗിൾ ജന്മമെടുത്തത്. പി.എച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്. ഇരുവരും പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല കാമ്പസില്‍ ഉപയോഗിക്കുന്നതിനായി ആരംഭിച്ച സെര്‍ച്ച് എഞ്ചിന്‍ പിന്നീട് ലോകം മുഴുവൻ കീഴടക്കുകയായിരുന്നു. 2015ൽ സുന്ദർ പിച്ചെ സി.ഇ.ഒ ആയി സ്ഥാനമേൽക്കുന്നതുവരെ ഗുഗ്ളിന്‍റെ സി.ഇ.ഒ ലാറി പേജ് ആയിരുന്നു.

2000-ൽ സെർച്ച് കീ വേർഡിനനുസരിച്ച് ഗൂഗിളിൽ പരസ്യങ്ങൾ നൽകാൻ തുടങ്ങി. ഗൂഗിളിന്‍റെ വരുമാനവും ഇതോടെ കുതിച്ചുയർന്നു. നിരവധി ഡോട്ട്കോം സംരംഭങ്ങൾ പരാജയപ്പെട്ടപ്പോഴും കാർഷെഡിൽ പ്രവർത്തനമാരംഭിച്ച ഗൂഗിൾ വിജയ ഗാഥകൾ രചിച്ചു. 23 വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ ഒരു വമ്പന്‍ ശൃഖലയായി മാറിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here