കുവൈത്തിലെ ബാങ്കിങ് മേഖലയില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളുമായി അധികൃതര്‍ രംഗത്ത് .ഇത് സംബന്ധിച്ച്‌ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കി.

ഉന്നത – ഇടത്തരം തസ്‍തികകളില്‍ 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് ബുധനാഴ്‍ച കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പരാമര്‍ശിക്കുന്നത് .ബാങ്കുകള്‍ക്ക് ഇത് നടപ്പാക്കാന്‍ 2023 അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ പ്രവാസികളുടെ എണ്ണം നിലവിലുള്ളതിന്റെ പകുതിയില്‍ താഴെയാക്കി കുറയ്ക്കാനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. ജനസംഖ്യയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാക്കി പ്രവാസികളുടെ എണ്ണം നിജപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. നിലവില്‍ 4.8 ദശലക്ഷം ജനസംഖ്യയുള്ള കുവൈത്തില്‍ 3.4 ദശലക്ഷവും പ്രവാസികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here