ന്യൂഡല്‍ഹി: ദുബയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എയര്‍ ഇന്ത്യ. ഏപ്രില്‍ 22 അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് ഇത് നിലവില്‍ വരിക. ഇന്ത്യയില്‍ നിന്ന് ദുബയ് വിമാനത്താവളത്തിലേക്ക് പറക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു

  1. 48 മണിക്കൂറിനകം എടുത്ത കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. സാംപിള്‍ ശേഖരിക്കുന്ന സമയമാണ് കണക്കാക്കുക. സാംപിള്‍ ശേഖരിക്കുന്ന തിയ്യതിയും സമയവും ഫലം ലഭിക്കുന്ന തിയ്യതിയും സമയവും ഇതില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
  2. സര്‍ട്ടിഫിക്കറ്റില്‍ ഫലം നെഗറ്റീവെന്ന് ഇംഗ്ലീഷിലോ അറബിയിലോ കാണിച്ചിരിക്കണം. യുഎഇ അംഗീകൃത ലാബില്‍ നിന്നുള്ളതായിരിക്കണം പരിശോധന.
  3. ഒറിജിനല്‍ റിപോര്‍ട്ടിലേക്ക് ലിങ്ക് ചെയ്യുന്ന ക്യുആര്‍ കോഡ് കോവിഡ് ടെസ്റ്റ് റിപോര്‍ട്ടില്‍ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. എയര്‍ലൈനും ദുബൈ ഹെല്‍ത്ത് അതോറിറ്റിയും ഈ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് ടെസ്റ്റ് റിപോര്‍ട്ട് പരിശോധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here