ഗള്‍ഫ് ഫുഡ് മേളയ്ക്ക് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പ്രമുഖ ഷെഫുമാരടക്കം അറുപതിലേറെ പാചകവിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തെ പ്രമുഖ വ്യാപാര വ്യവസായ പ്രതിനിധികള്‍, ഭക്ഷ്യരംഗത്തെ പുതിയ സംരംഭകര്‍, ഇറക്കുമതിസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ മേളയില്‍ എത്തിയിട്ടുണ്ട്. ഭക്ഷ്യരംഗത്തെ നവീന പാചകരീതികള്‍, ഭക്ഷ്യ സംസ്കരണ വിദ്യകള്‍, നൂതന ഉപകരണങ്ങള്‍ എന്നിവയും മേളയെ വ്യത്യസ്തമാക്കും.

ഭക്ഷ്യോത്പന്നങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയാനും ഇറക്കുമതി, കയറ്റുമതി സാധ്യതകളെക്കുറിച്ച്‌ പഠിക്കാനുമായി ലോകത്തെ ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ മേളയില്‍ എത്തിയിട്ടുണ്ട്. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന മേള 25-ന് അവസാനിക്കും. 85 രാജ്യങ്ങളില്‍ നിന്നായി 2500 പ്രദര്‍ശകരാണ് 26-ാമത് ഗള്‍ഫ് ഫുഡ് മേളയ്ക്ക് എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here