തൊട്ടതിലെല്ലാം പൊന്നുവിളയിച്ച്‌​ അതിവേഗം ലോകം കീഴടക്കാനിറങ്ങിയ ബഹുരാഷ്​ട്ര ഭീമനായ ടെസ്​ല സി.ഇ.ഒ ഇലോണ്‍ മസ്​കിനെ പേടിപ്പിച്ച്‌​ ഹാക്കര്‍മാര്‍. ക്രിപ്​റ്റോകറന്‍സി ലോകത്ത്​ വലിയ സ്വപ്​നങ്ങളുമായി ഓരോ ദിനവും ഇറങ്ങിക്കളിക്കുന്നത്​ തുടരരുതെന്നാണ്​ ‘അനോനിമസ്​’ ഹാക്കര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്​. ക്രിപ്​റ്റോകറന്‍സിയായ ബിറ്റ്​കോയിനില്‍ വന്‍തോതില്‍ നിക്ഷേപമിറക്കിയ മസ്​ക്​ അടുത്തിടെയായി നടത്തിയ പ്രസ്​താവനകള്‍ അതിന്‍റെ മൂല്യത്തില്‍ കാര്യമായ വ്യതിയാനം സൃഷ്​ടിച്ചിരുന്നു.

തന്‍റെ ഊന്നല്‍ ടെസ്​ലയാണെന്നും ബിറ്റ്​കോയിനല്ലെന്നും തുടക്കത്തില്‍ പറഞ്ഞ മസ്​ക്​ അതുമറന്നാണ്​ ഇപ്പോള്‍ പെരുമാറുന്നതെന്ന്​ ഹാക്കര്‍മാരുടെ ഗ്രൂപ്​ പുറത്തിറക്കിയ വി​ഡിയോ പറയുന്നു. ‘ചൊവ്വയുടെ രാജാവാ’യാണ്​ മസ്​ക്​ സ്വയം വിശ്വസിക്കുന്നതെന്നും അത്​ തന്‍റെ ആധിപത്യ മനസ്സാണ്​ പങ്കുവെക്കുന്നതെന്നും കുറ്റപ്പെടുത്തുന്നുണ്ട്​.

ബിറ്റ്​കോയിന്‍ ഇടപാടുകള്‍ കൂടുതലാകുന്നത് ഭയന്ന മസ്​ക്​ അടുത്തിടെ ഇതുവഴി ടെസ്​ല കാറുകള്‍ വാങ്ങാന്‍ നല്‍കിയ ഇളവ്​ നിര്‍ത്തിവെച്ചിരുന്നു. മാര്‍ച്ച്‌​ അവസാനമാണ്​ വ്യവസായ ലോകത്തെ ഞെട്ടിച്ച്‌​ ഈ സൗകര്യം ടെസ്​ല ആദ്യമായി ഏര്‍പെടുത്തിയത്​.

ഇൗ വര്‍ഷാദ്യത്തിലാണ്​ 150 കോടി ഡോള​ര്‍ മൂല്യമുള്ള ബിറ്റ്​കോയിന്‍ ടെസ്​ല വാങ്ങിയത്​. ഇതില്‍ കുറെ വിറ്റഴിച്ച മസ്​ക്​ ഇനി വില്‍ക്കില്ലെന്ന്​ വ്യക്​തമാക്കിയിരുന്നു. ടെസ്​ലക്കു പുറമെ സ്​പേസ്​ എക്​സിന്‍റെയും സ്​ഥാപകനാണ്​ മസ്​ക്​.

LEAVE A REPLY

Please enter your comment!
Please enter your name here