രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഈ വര്‍ഷത്തെ ഹജ്ജിന് പത്തു ലക്ഷം തീര്‍ത്ഥാടകാരെ അനുവദിക്കുമെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് 19 വാക്സിന്‍ സ്വീകരിച്ച 65 വയസ്സിനു താഴെയുള്ളവര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയുക.

തീര്‍ത്ഥാടകാരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് ലോകമെമ്പാടുമുള്ള പരമാവധി മുസ്ലിങ്ങള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഓരോ നിര്‍ദ്ധിഷ്ട രാജ്യത്തിനും അനുവദിച്ച നിശ്ചിത ക്വാട്ടയുടെ അടിസ്ഥാനത്തിലാണ് ഹജ്ജ് ചെയ്യാന്‍ അനുവദിക്കുക.

സൗദി രാജ്യത്തിനു പുറത്ത് നിന്ന് വരുന്നവര്‍ യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ ടി പി.സി ആര്‍ നെഗറ്റീവ് പരിശോധന ഫലം സമര്‍പ്പിക്കേണ്ടതുണ്ട്.

വര്‍ഷവും ഇരുപത്തി അഞ്ചു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പങ്കെടുത്തിരുന്ന ഹജ്ജില്‍ കോവിഡ് മൂലം 2020ല്‍ കേവലം ആയിരം പേര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കാന്‍ സാധിച്ചത്. 2021ല്‍ മുഴുവന്‍ വാക്സിനും സ്വീകരിച്ച അറുപതിനായിരം പേര്‍ക്കാണ് അനുമതി ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here