കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ 2021ലെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി അധികൃതര്‍ പ്രഖ്യാപിച്ചു. 18നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതി നല്‍കുകയുള്ളൂ.

തീര്‍ത്ഥാടകരും, ഹജ്ജ് സേവനത്തിനെത്തുന്നവരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. വിദേശ തീര്‍ത്ഥാടകര്‍ സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്ബ് വാക്സിനും, പി.സി.ആര്‍ പരിശോധനയും പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യക്ക് അകത്തുള്ള ആയിരത്തോളം പേര്‍ മാത്രമാണ് ഹജ്ജ് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കും ഹജ്ജിന് അനുമതി നല്‍കും. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പോലെ തന്നെ കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ കൊണ്ടായിരിക്കും ഇപ്രാവശ്യവും ഹജ്ജ്.

ഹജ്ജ് കാലത്ത് പാലിക്കേണ്ട പ്രത്യേക ആരോഗ്യ മുന്‍കരുതല്‍ ചട്ടങ്ങള്‍ ഇരു ഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചിട്ടുണ്ട് . രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് തീര്‍ത്ഥാടനത്തിനും, ഇരുഹറമുകളും പുണ്യ സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതിനും, ഹജ്ജ് സേവനത്തിനും അനുമതി നല്‍കൂ. മക്കയിലേയും മദീനയിലേയും 60 ശതമാനം ആളുകളിലും വാക്സിന്‍ വിതരണം ചെയ്യും. ദുല്‍ഹജ്ജ് ഒന്നിന് മുമ്ബായി രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമേ ഹജ്ജിന് അനുമതിയുള്ളൂ .

ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങളിലേര്‍പ്പെടുന്നവര്‍ അതിന് രണ്ടാഴ്ച മുമ്ബെങ്കിലും വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. അതെ സമയം വിദേശ തീര്‍ത്ഥാടകര്‍ സൗദിയിലെത്തുന്നതിന് ഒരാഴ്ച മുമ്ബ്, ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്നുമാണ് ചട്ടം. മാത്രവുമല്ല, സൌദിയിലെത്തുന്നതിന് 72 മണിക്കൂര്‍ മുമ്ബെടുത്ത കോവിഡ് പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലം ഇവര്‍ കയ്യില്‍ കരുതേണ്ടതാണ്. തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയാല്‍ 72 മണിക്കൂര്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും, ഇതില്‍ 48 മണിക്കൂര്‍ പൂര്‍ത്തിയാകുമ്ബോള്‍ വീണ്ടും കൊവിഡ് പരിശോധന നടത്തണമെന്നാണ് ചട്ടം .

LEAVE A REPLY

Please enter your comment!
Please enter your name here