ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 2020 ജുലായ് 10 വരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുക. പോകാന്‍ ആഗ്രഹിക്കുന്നവര്‍ http://localhaj.haj.gov.sa എന്ന സൈറ്റില്‍ റിപോര്‍ട്ട് ചെയ്യണം. ഹജ്ജ് കര്‍മം നിര്‍വഹിക്കാനാഗ്രഹിക്കുന്ന വിദേശികള്‍ ഈ സൈറ്റില്‍ രജിസ്‌ററര്‍ ചെയ്യണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ പതിനായിരത്തില്‍ താഴെയുള്ളവര്‍ക്കു മാത്രമേ ഹജ്ജ് കര്‍മ്മത്തിന് അനുമതിയുണ്ടാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here