യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ് തുടരുന്നു. ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചു. അർധരാത്രിയോടെ തുടങ്ങുന്ന മൂടൽമഞ്ഞ് പുലർച്ചെ ശക്തമാകും. രാവിലെ 9 വരെ മൂടിക്കെട്ടിയ അന്തരീക്ഷം. പ്രധാന റോഡുകളിലടക്കം ഇന്നലെയും ഗതാഗത തടസ്സമുണ്ടായി. പലയിടങ്ങളിലും അപകടമുണ്ടായി ആളപായമില്ല.

ഇന്നും നാളെയും മൂടൽമഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. പുലർച്ചെ തണുത്ത കാലാവസ്ഥയാണെങ്കിലും പകൽ നല്ല ചൂടനുഭവപ്പെടുന്നുണ്ട്. അന്തരീക്ഷ ഈർപ്പം കുറഞ്ഞു. തീരദേശമേഖലയിൽ കാറ്റ് ശക്തം. പുലർച്ചെ മൂടൽമഞ്ഞ് കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി, ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here