മധ്യനിര താരം ബ്രാണ്ടൻ കിങ്ങിന്റെ അർധ സെ‍ഞ്ചറിയാണ് വിൻഡീസിനെ 140 കടത്തിയത്. 48 പന്തുകൾ നേരിട്ട കിങ് 62 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപണർ ജോൺസണ്‍ ചാള്‍സ് 18 പന്തിൽ 24 റൺസെടുത്തു. ഒഡിൻ സ്മിത്ത് (12 പന്തിൽ പുറത്താവാതെ 19), ക്യാപ്റ്റൻ നിക്കോളാസ് പൂരൻ (11 പന്തിൽ 13), എവിൻ‌ ലൂയിസ് (18 പന്തിൽ 13) എന്നിവരാണ് വിൻഡീസിന്റെ മറ്റു പ്രധാന സ്കോറർമാർ. ഐറിഷ് താരം ഗാരെത് ഡെലാനി നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

48 പന്തിൽ പുറത്താവാതെ 66 റൺസെടുത്ത പോൾ സ്റ്റിർലിങ്, 35 പന്തിൽ പുറത്താവാതെ 45 റൺസെടുത്ത ലോർകാൻ ടക്കർ, 23 പന്തിൽ 37 റൺസെടുത്ത ആൻഡ്രു ബാൽബിർനി എന്നിവരാണ് അയർലൻഡിന്റെ ജയം എളുപ്പമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here