തി​ങ്ക​ളാ​ഴ്ച ദു​ബൈ അ​ട​ക്കം മി​ക്ക എ​മി​റേ​റ്റു​ക​ളി​ലും ശൈ​ത്യ​കാ​ല മ​ഴ ല​ഭി​ച്ചു. രാ​വി​ലെ മു​ത​ൽ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കാ​ർ​മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ മ​ഴ ല​ഭി​ച്ചു​തു​ട​ങ്ങി. ര​ണ്ടു ദി​വ​സം കൂ​ടി മ​ഴ തു​ട​രു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​ത്.

അ​ബൂ​ദ​ബി, ഷാ​ർ​ജ, റാ​സ​ൽ​ഖൈ​മ, അ​ജ്​​മാ​ൻ, ഉ​മ്മു​ൽ​ഖു​വൈ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​ത്രം വാ​ഹ​ന​വു​മാ​യി പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ടി​ക്കെ​ട്ടി​യ കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്ന​തി​നാ​ൽ രാ​ജ്യ​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ‘യെ​ല്ലോ’ അ​​ല​ർ​ട്ട്​ ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here