ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരായ ഹരജിയില്‍ ചൂതാട്ട ആപ്പുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ക്രിക്കറ്റ്​ താരം വിരാട് കോ​ലി, സിനിമാ താരങ്ങളായ തമന്ന, അജു വര്‍​ഗീസ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.സംസ്ഥാന സര്‍‌ക്കാറിനോട് 10 ദിവസത്തിനുള്ള നിലപാട് അറിയിക്കാനും ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്​.

ഓണ്‍ലൈന്‍ റമ്മി കളി വലിയ വിപത്താണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്നും ചൂതാട്ട ആപ്ലിക്കേഷന്‍റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി പോളി വടക്കന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ നടപടി. കേരളത്തില്‍ ഓണ്‍ലൈന്‍ റമ്മിയുടെ നടത്തിപ്പുകാര്‍ പ്ലെ ഗെയിംസ് ട്വന്റി ഫോര്‍ സ്റ്റാര്‍ സെവന്‍, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നിവരാണ്. പ്രശസ്തരെ വെച്ച്‌ പരസ്യം നല്‍കി യുവാക്കളെ ആകര്‍ഷിച്ച്‌ ചതിക്കുഴില്‍ വീഴ്ത്തി പണം തട്ടുകയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

കേരള ഗെയിമിങ് ആക്ടിന് കീഴില്‍ വരുന്നതല്ല ഒാണ്‍ലൈന്‍ ചൂതാട്ടം. നിരവധി പേര്‍ ചൂതാട്ടത്തിന്‍റെ പിടിയിലാണ്. നിയമപരമായി ഇത്തരം ഗെയിമുകള്‍ നിരോധിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ആന്ധ്രാപ്രദേശ് ഓര്‍ഡിനന്‍സ് പാസാക്കിയിട്ടുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. വിഷയം ഗൗരവതരമാണെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here