ദുബായ്: എച്ച്എംസി യുണൈറ്റഡ്  സംഘടിപ്പിച്ച ഇന്റർനാഷണൽ പീസ് അവാർഡ് 2023 സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് യാബ് ലീഗൽ സർവീസസ് സിഇഒ  സലാം പാപ്പിനിശ്ശേരിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം വെസ്റ്റേൺ മറീന ബീച്ച് റിസോർട്ടിൽ  വെച്ചു നടന്ന ചടങ്ങിൽ  ഹിസ് ഹൈനസ് ശൈഖ് സുഹൈൽ ബിൻ ഹാഷർ അൽ മക്തൂമിൽ നിന്നും സലാം പാപ്പിനിശ്ശേരി പുരസ്‌കാരം ഏറ്റുവാങ്ങി.

നാളിതുവരെയായി ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ അദ്ദേഹം ചെയ്തു വരുന്ന കാര്യങ്ങളും  സൗജന്യ നിയമസഹായങ്ങളുമാണ് 2023 ലെ  ഇന്റർനാഷണൽ പീസ് അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത്. പ്രവാസികളുമായി ബന്ധപ്പെട്ടുള്ള പല വിഷയങ്ങളിലും നിവേദനങ്ങളയച്ചും  വിവിധ രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധപ്പെട്ടും ഒട്ടനവധി പ്രശ്നങ്ങൾക്ക് ഇദ്ദേഹം പരിഹാരം കണ്ടെത്തിയിട്ടുണ്ട്.

ചടങ്ങിൽ ശൈഖ ലമീസ് അൽ മുഅല്ല, അഹ്‌മദ്‌ ബിൻ സുദിൻ ( The economic adviser to the Arab Parliament and the advisor to Dr. Sheikh Saeed bin Tahnoun Al Nahyan), ഇന്ത്യ, സൗത്ത് കൊറിയ, ചൈന, യുകെ, യുഎസ്എ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ  സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here