ഏറെ ദുഷ്കരമായ ഒരു സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. മാത്രമല്ല കൊറോണ വൈറസിന്റെ വ്യാപനത്തിൽ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമുണ്ട്. ആ കൂട്ടത്തിലുള്ള ഒരു വിഭാഗമാണ് വീട്ടിലിരിക്കുന്ന മാതാപിതാക്കൾ.വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടച്ചതിനാൽ കുട്ടികളെ എങ്ങനെ നിയന്ത്രിക്കാമെന്നും അവരുടെ സുരക്ഷിതത്വം എങ്ങനെയൊക്കെ ഉറപ്പാക്കാമെന്നും ആലോചിച്ചിരിക്കുകയാണ് ഇപ്പോൾ മാതാപിതാക്കൾ. കുട്ടികളെ ഒതുക്കി നിർത്താനും അവരെ നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാനുമുള്ള സമയമായി മാറിയിരിക്കുകയാണ് കോവിഡ് 19  ന്റെ ഈ വീട്ടുതടങ്കൽ സമയം.

കോവിഡ് 19 വ്യാപിക്കും എന്നറിഞ്ഞുകൊണ്ടു തന്നെ കേരളത്തിലെ വിദ്യാഭാസ സ്ഥാപനങ്ങൾ പരീക്ഷകളും മറ്റും ഒഴിവാക്കിക്കൊണ്ട് ഏറ്റവും ഉടനെ എടുത്ത നടപടികളാണ് കുട്ടികൾക്കെല്ലാം അവധി കൊടുത്തത്. കുട്ടികൾക്കിടയിൽ ഇത് പെട്ടെന്ന് ആക്കം കൂട്ടും എന്നറിഞ്ഞതുകൊണ്ടുതന്നെ എല്ലാവരോടും വീട്ടിൽ നിൽക്കുന്നതിനായി ഗവൺമെന്റ് അറിയിച്ചിരുന്നു.

കോവിഡ് 19 ന്റെ ഈ വീട്ടുതടങ്കൽ കാലഘട്ടത്ത്‌ വീടുകളിൽ ഇൻഡോർ എന്റെർറ്റൈന്മെന്റ് ചെയ്യാൻ വീട്ടിൽ കളികളും പുസ്തകവായനയും മറ്റുമായി നല്ല രീതിയിൽ സമയം ചിലവഴിക്കുന്നവരുണ്ട്. അങ്ങനെയിരിക്കെ പലതരത്തിലുള്ള സമയോചിതമായ ഇടപെടലുകളും കൊറോണയുടെ കാര്യഗൗരവങ്ങളും മനസ്സിലാക്കികൊണ്ടുതന്നെ പല വീടുകളിലും വളരെ സന്തോഷമായിത്തന്നെയാണിക്കുന്നത് . പലതരത്തിലുള്ള  ഗെയിമുകളും അതുപോലെതന്നെ പഠന പഠ്യേതരവിഷയങ്ങളും ഇപ്പോൾ വീട്ടിലിരിക്കുന്നവർ കുട്ടികൾക്കായി നൽകുന്നുണ്ട്. അതോടൊപ്പം കലാപരമായ കഴിവുകൾ വർധിപ്പിക്കുന്നതിനായി ഈ സമയം വിനിയോഗിക്കുന്നവരും ഉണ്ട്. എന്നിരുന്നാലും കൊറോണ വിമുക്തമായ നല്ലൊരു നാളിനെയാണ് ഇനിയുള്ള കാലം
നമ്മൾ കാത്തിരിക്കുന്നത്…

LEAVE A REPLY

Please enter your comment!
Please enter your name here