അബുദാബി ഹെൽത്ത് സർവീസ് കമ്പനിയായ സേഹയുമായി സഹകരിച്ച് അൽറഹ്ബ ഹോസ്പിറ്റലും അൽഐൻ ഹോസ്പിറ്റലും കോവിഡ് കേസുകൾ ചികിത്സിക്കുന്നതിനും ഐസൊലേഷൻ നടത്തുന്നതിനും മാത്രമായി നീക്കി വെച്ചതായി അബുദാബി ഗവൺമെൻറ് പ്രഖ്യാപിച്ചു.

ഷക്ബൂത് മെഡിക്കൽ സിറ്റി, അബുദാബിയിലെ ക്ലവ്ലാന്റ് ക്ലിനിക്ക്, അൽഐനിലെ തവാം ഹോസ്പിറ്റൽ എന്നിവ കോവിഡ് രോഗികൾക്കോ രോഗം സംശയിക്കപ്പെടുന്നവർക്കോ ചികിത്സ നൽകില്ല എന്നും അബുദാബി ഹെൽത്ത് അതോറിറ്റി അറിയിച്ചു.

കൊറോണ ബാധ സംശയിക്കപ്പെടുന്നവർക്ക് മതിയായ ഉപദേശങ്ങളും നിർദ്ദേശങ്ങളും ലഭിക്കുന്നതിനായി ടോൾഫ്രീ നമ്പറായ 8 0 0 1 7 1 7 ൽ വിളിക്കുകയോ അതല്ലെങ്കിൽ തൊട്ടടുത്തുള്ള ടെസ്റ്റിംഗ് സെന്ററുകളിലേക്ക് എത്തിപ്പെടുകയോ ചെയ്യാമെന്നും അബുദാബി ഹെൽത്ത് അതോറിറ്റി അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here