ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ദയനീയമായി തോറ്റതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം . ന്യൂബോളില്‍ ബുമ്രയ്ക്ക് രണ്ട് ഓവര്‍ മാത്രം ബോള്‍ ചെയ്യാന്‍ നല്‍കിയ കോലിയുടെ തീരുമാനത്തിനെതിരെയാണ് ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്.

രണ്ടാമത്തെയും നാലാമത്തെയും ഓവറുകളിലാണ് ബുംറ എത്തിയത്. ആദ്യ ഓവറില്‍ 7 റണ്‍സ് വഴങ്ങിയ ബുംറ ഒരു മെയ്ഡനും സ്വന്തമാക്കി. ആദ്യ പവര്‍ പ്ലേയില്‍ അദ്ദേഹം ഒരു ഓവര്‍ കൂടി ബോള്‍ ചെയ്തിരുന്നു. ഒമ്ബതാം ഓവറില്‍. സുപ്രധാന ബോളര്‍ക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കാതിരുന്ന കോലിയുടെ തീരുമാനമാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. ‘സത്യസന്ധമായി പറഞ്ഞാല്‍ കോലിയുടെ ക്യാപ്റ്റന്‍സി എനിക്കു മനസ്സിലാകുന്നതേയില്ല. ഓസ്ട്രേലിയയുടേതു പോലൊരു ബാറ്റിങ് ലൈനപ്പിനെ പിടിച്ചുകെട്ടണമെങ്കില്‍ ആദ്യം തന്നെ വിക്കറ്റ് വീഴ്ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ നമുക്കറിയാം. എന്നിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ ടീമിന്റെ പ്രധാന ബോളര്‍ക്ക് (ജസ്പ്രീത് ബുമ്ര) തുടക്കത്തില്‍ നല്‍കിയത് രണ്ട് ഓവര്‍ മാത്രം. സാധാരണ ഗതിയില്‍ ഏകദിനത്തില്‍ 4-3-3 ഓവറുകള്‍ വീതമുള്ള മൂന്ന് സ്പെല്ലുകളാണ് ഉണ്ടാകുക. അല്ലെങ്കില്‍ പരമാവധി നാല് ഓവറുകള്‍ – ഗംഭീര്‍ പറഞ്ഞു.

പക്ഷേ, ടീമിലെ പ്രധാന ബോളറെ ആദ്യത്തെ രണ്ട് ഓവര്‍ മാത്രം എറിയിച്ചിട്ട് മാറ്റിയാല്‍ അതുകൊണ്ട് എന്തുഫലം? ഈ ക്യാപ്റ്റന്‍സി എനിക്ക് മനസ്സിലാകുന്നതേയില്ല. എന്താണ് ഈ ക്യാപ്റ്റന്‍സി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയാനും എനിക്കറിയില്ല. ഇത് ട്വന്റി20 ക്രിക്കറ്റല്ലെന്ന് മറക്കരുത്. ഇന്ത്യയുടെ ക്യാപ്റ്റന്‍സി തീര്‍ത്തും ദയനീയമാണ്- ഗംഭീര്‍ വ്യക്തമാക്കി. പുറംവേദന പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഹാര്‍ദിക് പാണ്ഡ്യയെ കൂടാതെ ഇന്ത്യയ്ക്ക് ആറാമനായി ബൗളിംഗ് ഓപ്ഷന്‍ ഇല്ലെന്നത് സെലക്ഷന്‍ പിശകാണെന്നും ഗംഭീര്‍ പറഞ്ഞു.

വാഷിങ്ടണ്‍ സുന്ദറിനോ ശിവം ദുബെയ്ക്കോ ടീമിലുള്ള മറ്റേതെങ്കിലും താരത്തിനോ ഇന്ത്യ അവസരം നല്‍കി ഏകദിനത്തില്‍ അവരുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തേണ്ടതായിരുന്നു. ഇനി, ഈ സാഹചര്യത്തില്‍ അവസരം നല്‍കാന്‍ പറ്റിയയാള്‍ ടീമിനൊപ്പം ഓസ്ട്രേലിയയില്‍ ഇല്ലെങ്കില്‍ അത് ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയാണ്-ഗംഭീര്‍ പറഞ്ഞു.

ഒരാളെ കളത്തിലിറക്കി ഒരാളെ കളത്തിലിറക്കി പരീക്ഷിക്കാതെ രാജ്യാന്തര ക്രിക്കറ്റിന് അയാള്‍ എത്രത്തോളം യോജിച്ചതാണെന്ന് എങ്ങനെ മനസ്സിലാക്കും? ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഇന്ത്യ പ്രാധാന്യം നല്‍കാത്തത് ഈ പരമ്ബരയില്‍ തിരിച്ചടിക്കാന്‍ സാധ്യതയേറെയാണ്’ – ഗംഭീര്‍ വ്യക്തമാക്കി. ഒന്നാം ഏകദിനത്തില്‍ 375 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 66 റണ്‍സിനാണ് തോറ്റത്. രണ്ടാം ഏകദിനത്തില്‍ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് 51 റണ്‍സിനും തോറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here