മുൻനിര ഓൺലൈൻ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമായ ‘നെറ്റ്​ഫ്ലിക്സ്​’ രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നതായി യു.എ.ഇ അധികൃതർ. ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ്​ ഇക്കാര്യം പറയുന്നത്​. അതിനിടെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിന് ഗൾഫ് രാജ്യങ്ങളുടെ സംയുക്​ത യോഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്​. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജി.സി.സി രാജ്യങ്ങളുടെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ്​ ആവശ്യമുന്നയിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here