കോവിഡ് 19 പ്രതിരോധ നടപടി എന്നോണം ബഹ്റിനിൽ പൊതുസ്ഥലങ്ങളിൽ ജനങ്ങൾ ഒത്തുചേരുന്നതിന് ഗവൺമെൻറ് വിലക്ക് ഏർപ്പെടുത്തി. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി.

റോഡുകൾ, ഗ്രൗണ്ടുകൾ, പാർക്കുകൾ തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങളിലും അഞ്ചിലധികം പേർ ഒരുമിച്ചു കൂടാൻ പാടില്ലായെന്നതാണ് ബഹറിൻ ഗവൺമെൻറ് കൊറോണ വ്യാപന നിയന്ത്രണ സമിതിയുടെ തീരുമാനം. നിയമലംഘകരെ കാത്തിരിക്കുന്നത് മൂന്നു വർഷം വരെ നീളാവുന്ന തടവും 5,000 ദിനാർ പിഴയും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here