രാജ്യത്തെ തലസ്ഥാനനഗരിയായ ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച മാത്രം 635 പേർക്ക് കൂടി ഡൽഹിയിൽ രോഗം സ്ഥിരീകരിച്ച തോടുകൂടി ഇവിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14,053 ആയി. തിങ്കളാഴ്ച മരണപ്പെട്ടവരുടെ എണ്ണം 15 ആണ്. അഞ്ഞൂറിലേറെ കേസുകളാണ് പ്രതിദിനം ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടുകൂടി വരുംദിവസങ്ങളിൽ കേസുകളുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാകുന്നു. ആരോഗ്യ വകുപ്പിൻറെ കണക്കു പ്രകാരം ഡൽഹിയിൽ 3421 രോഗികൾ വീടുകളിലും 2053 പേർ ആശുപത്രികളിലും 483 പേർ കോവിഡ് സെൻററുകളിലും 216 പേർ ഹെൽത്ത് സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here