യാത്ര വിലക്ക് കാരണം വിസ കാലാവധി അവസാനിച്ചു കാൻസർ ചികിത്സ മുടങ്ങിയ ഇബ്രാഹിമിന്റെ നാട്ടിലേക്കുള്ള യാത്രാ അപേക്ഷക്ക് കോൺസുലേറ്റിൽ നിന്നും പരിഗണന ലഭിക്കാതിരുന്നപ്പോൾ ഹൈകോടതി ഇടപെട്ടു ഇന്ന് അധികാരികൾക്ക് നിർദ്ദേശം നൽകി.
തകർന്ന ബിസിനസിന്റ്റെ നൊമ്പരത്തിൽ നാട്ടിലേക്കു മാറിയപ്പോഴേക്കും ഇബ്രാഹിമിനെ കാത്തിരുന്നത് കാൻസർ എന്ന വില്ലനാണ്.വര്ഷങ്ങളോളം ഉമ്മൽഖൊയിനിൽ കഫറ്റേരിയ നടത്തിയിരുന്ന ഇബ്രാഹിം ബിസിനസ്സ് തകർച്ചയോടെയാണ് നാട്ടിലേക്കു മാറാൻ തീരുമാനിച്ചത് .എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ഡോ .ഗംഗാധരൻ ന്റ്റെ ചികിത്സയി ലാണ് ഇപ്പോൾ.നിയപരമായ പേപ്പറുകൾ ശരിയാക്കുന്നതിന് വേണ്ടിയാണു ഇബ്രാഹിം ഭാര്യയോടൊപ്പം വിസിറ്റ് വിസ തരപ്പെടുത്തി യു.എ.ഇ യിൽ എത്തിയത്.മകനും മകളും ഉമ്മൽഖൊയിനിൽ തന്നെ ആണ് .ഇപ്പോൾ ജോലി നഷ്ട്ടപ്പെട്ട് രണ്ടു പേരുടെയും വരുമാനവും നിലച്ചു .
ചുരുങ്ങിയ ദിവസം കണക്കു കൂട്ടി ഇവിടെ എത്തിയപ്പോഴേക്കും യാത്ര നിരോധനവുമായി .അതോടൊപ്പം നടത്തേണ്ടിയിരുന്ന തുടർ ചെക്ക് അപ്പ് കളും കീമോയും മുടങ്ങുകയും ചെയ്തു .
നോര്ക്കയിലും,ഇന്ത്യൻ എംബസ്സിയിലും രജിസ്റ്റർ ചെയ്‌തെങ്കിലും യാത്ര അനുമതിയെ ക്കുറിച്ചു ഒരു ഉറപ്പും നൽകുവാൻ അധികാരികൾ തയ്യാറായില്ല.അപ്പോഴാണ് കോൺഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഇൻ കാസിന്റ്റെ ഉമ്മൽഖൊയിൻ കമ്മറ്റി പ്രശ്നത്തിൽ ഇടപെട്ടു പ്രസിഡണ്ട് സഞ്ജു പിള്ള കെ.പി.സി ,സി ജനറൽ സെക്രട്ടറി Adv .മാത്യു കുഴൽ നാടൻ മുഖേന കേരള ഹൈകോടതിയെ സമീപിച്ചത്.
അദ്ദേഹത്തിന്റ്റെയും കുടുംബത്തിന്റ്റെയും ടിക്കറ്റ് ചിലവ് “ഫ്ലൈ വിത്ത്‌ ഇന്കാസിൽ” ഉൾപ്പെടുത്തി ഇൻകാസ് ഉമ്മൽഖൊയിൻ കമ്മറ്റി ഏറ്റെടുത്തിട്ടുണ്ട് .
സുദേവൻ,പ്രസാദ്,ആഷ്‌ലി , ജോയ് രാമചന്ദ്രൻ ,വിദ്യാധരൻ,ചന്ദ്രദേവ് കുന്നപ്പള്ളി,ജിജോ,സുനിൽ ,
,ഷാജി ,പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിൽ വളരെ സജീവമായ സേവനപ്രവത്തനങ്ങളാണ് ഇൻകാസ് നടത്തിക്കൊണ്ടിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here