പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുത്തനെ വർധിപ്പിച്ചു കൊണ്ട് ഉത്തരവിട്ട് കേന്ദ്രസർക്കാർ. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർധിപ്പിച്ചത്. ഇതുവഴി രാജ്യത്തിന് 1.76 ലക്ഷം കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും ഈ വർധനവു കാരണം ചില്ലറ വിപണിയിൽ എണ്ണവില വർദ്ധിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും മാർച്ച് മാസത്തിനു ശേഷം രണ്ടാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധന നികുതി വർദ്ധിപ്പിക്കുന്നത്. ഇതോടു കൂടി പെട്രോളിന് ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും എക്സൈസ് തീരുവയായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here