ഷാർജ: ഗ്ലോബൽ പ്രവാസി അസോസിയേഷനും യാബ് ലീഗൽ ഗ്രൂപ്പും സംയുകതമായി ഇന്ത്യയുടെ 75 – ാം സ്വാതന്ത്ര്യദിനമാഘോഷിച്ചു. യാബ് ലീഗൽ സർവീസിന്റെ ഹെഡ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാനും യാബ് ലീഗൽ സർവീസ് സിഇഒ യും സാമൂഹ്യപ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി പതാക ഉയർത്തി. നമുക്ക് മുന്നേ നടന്ന ധീരരുടെ വീര്യമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ആധാരമെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു. ഗ്ലോബൽ പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫർസാന അബ്ദുൽ ജബ്ബാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അതീഖ് അസ്ഹരി കല്ലട്ര സ്വാഗതവും, ജോയിൻ സെക്രട്ടറിമാരായ അഡ്വ.ഷൗക്കത്ത് സഖാഫി ആശംസയും , അഡ്വ.യാസർ സഖാഫി നന്ദിയും പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് യാബ് ലീഗൽ സർവീസ് ജീവനക്കാർ ദേശിയ ഗാനം, ദേശ ഭക്തി ഗാനം, സ്വാതന്ത്ര്യദിന സന്ദേശം എന്നിവ അവതരിപ്പിച്ചു.

പരിപാടിയിൽ യാബ് ലീഗൽ സർവീസ് അഡ്മിൻ ഹെഡ് യുസ്‌റ എസന്തർ, ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ, യാബ് ലീഗൽ സർവീലെ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here