ഇ​ന്ത്യ​യു​ടെ പ്ര​തി​ഭ​യും യു.​എ.​ഇ​യു​ടെ അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​മി​ച്ചാ​ല്‍ മാ​ധ്യ​മ മേ​ഖ​ല​യി​ലും വി​നോ​ദ​വ്യ​വ​സാ​യ​ത്തി​ലും വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന്​ കേ​ന്ദ്ര ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ബ്രോ​ഡ്കാ​സ്റ്റി​ങ്​ മ​ന്ത്രി അ​നു​രാ​ഗ്​ താ​കു​ര്‍.

എ​ക്സ്​​പോ 2020 ദു​ബൈ​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. യു.​എ.​ഇ​യി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍​നി​ന്ന്​ എ​ത്ര​മാ​ത്രം അ​വ​സ​ര​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ടെ​ന്ന്​ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. അ​നി​മേ​ഷ​ന്‍, വി​ഷ്വ​ല്‍ ഗ്രാ​ഫി​ക്സ്, ഗേ​മി​ങ്, കോ​മി​ക്സ്​ എ​ന്നി​വ​യി​ല്‍ ഇ​ന്ത്യ​ക്ക്​ നി​പു​ണ​രാ​യ പ്ര​തി​ഭ​ക​ളെ ന​ല്‍​കാ​ന്‍ ക​ഴി​യും. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ​വ്യ​വ​സാ​യ രം​ഗ​മാ​ണ്​ ഇ​ന്ത്യ​ന്‍ സി​നി​മ രം​ഗം.

25 ബി​ല്യ​ണ്‍ ഡോ​ള​ര്‍ മൂ​ല്യ​മു​ള്ള ഈ ​മേ​ഖ​ല 30 ബി​ല്യ​ണ്‍ ഡോ​ള​റി​ലേ​ക്ക്​ അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ത്തി​ല്‍ വ​ള​രു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ല്ലാ വ​ര്‍​ഷ​വും 17 ശ​ത​മാ​നം വ​ള​ര്‍​ച്ച​യാ​ണ്​ ഈ ​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന​ത്. ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മു​ക​ള്‍ അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ല്‍ 27 ശ​ത​മാ​നം വ​ള​ര്‍​ച്ച​യാ​ണ്​ ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലു​ണ്ടാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ‘സ്കി​ല്‍ ഇ​ന്ത്യ പ്രോ​ഗ്രാ​മി’​ലൂ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ സൃ​ഷ്ടി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യ​യു​ടെ 60 ശ​ത​മാ​നം പേ​രും 29 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രാ​ണ്. ഈ ​യു​വ​ത്വ​ത്തി​ന്‍റെ ശ​ക്​​തി​യി​ലാ​ണ്​ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക്​ രാ​ജ്യം സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു.​എ.​ഇ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ വ​കു​പ്പ്​ സ​ഹ​മ​ന്ത്രി റീം ​ഇ​ബ്രാ​ഹീം അ​ല്‍ ഹാ​ശി​മി​യു​മാ​യും കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ക്സ്​​പോ​യി​ലെ ഇ​ന്ത്യ​ന്‍ പ​വി​ലി​യ​നി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

LEAVE A REPLY

Please enter your comment!
Please enter your name here