രാജ്യാന്തര വ്യോമാഭ്യാസത്തില്‍ യു.എ.ഇയുമായി സഹകരിച്ച്‌ ഇന്ത്യ. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. യു.എ.ഇയിലെ അല്‍ ദഫ്രാ വ്യോമത്താവളത്തില്‍ സംഘടിപ്പിച്ച ഡെസര്‍ട്ട് ഫ്ലാഗ് – 6 എന്ന പരിപാടിയാണ് ഇന്ത്യയും പങ്കാളിയായത്.

ഇന്ത്യ ആദ്യമായാണ് യു.എ.ഇ സംഘടിപ്പിക്കുന്ന ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും പ്രതിരോധ സൈനിക മേഖലയില്‍ ബന്ധം സുദൃഢമാക്കാനും ഇത് സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

യു.എസും ഫ്രാന്‍സുമാണ് പരിപാടിയില്‍ പങ്കെടുത്ത പ്രധാനപ്പെട്ട യൂറോപ്യന്‍ രാജ്യങ്ങള്‍. സൗദി അറേബ്യയും ബെഹ്റിന്‍ തുടങ്ങിയ അറബ് രാജ്യങ്ങളും ഡെസര്‍ട്ട് ഫ്ലാഗ് – 6 ല്‍ പങ്കാളികളായി. സൗഹൃദപരമായ വ്യോമാഭ്യാസത്തിലൂടെ രാജ്യങ്ങള്‍ക്ക് പരസ്പരം പുതിയ നൂതന പ്രതിരോധ സാങ്കേതിക വിദ്യയെക്കുറിച്ച്‌ പഠിക്കാനും സഹായകകരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here