രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2,183 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 1150 കോവിഡ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.

പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 214 മരണങ്ങള്‍ കോവിഡ് മൂലം ഉണ്ടായതായാണ് റിപ്പോർട്ട്. ഇതിൽ 212 എണ്ണവും കേരളത്തിൽ നിന്നുള്ളതാണ്.

പ്രതിദിന പോസിറ്റിവിറ്റി നിരക്കും വർധിച്ചിട്ടുണ്ട്. 0.31 ശതമാനത്തിൽ നിന്ന് 0.83 ശതമാനമായാണ് ടിപിആർ ഉയർന്നത്. നിലവിൽ 11,542 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ദിവസം 11,558 സജീവ കേസുകളായിരുന്നു ഉണ്ടായിരുന്നത്.

ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here