കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുമായി ഇന്ത്യയ്ക്ക് സഹായമെത്തിച്ച്‌ എയര്‍ ഇന്ത്യ എയര്‍ലൈന്‍സ്. ജര്‍മനി, യുഎസ്‌എ, യുകെ എന്നീ രാജ്യങ്ങളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് സഹായമെത്തിക്കാന്‍ പങ്കാളികളാകുന്നത്.

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ അടക്കമുള്ള സംവിധാനങ്ങളുടെ ക്ഷാമം രാജ്യത്തുണ്ട്. ഈ ഘട്ടത്തിലാണ് ലോകരാജ്യങ്ങളുടെ സഹായം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് മരണനിരക്ക് ഉയരുന്ന രാജ്യത്ത് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വലിയ ക്ഷാമം നേരിട്ടിരുന്നു. ഇന്ത്യയ്ക്കായി എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ പത്തുദിവസമായി വിവിധ രാജ്യങ്ങളില്‍ നിന്നും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ബൈപാസ് മെഷീനുകള്‍ തുടങ്ങിയവ എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് രാജ്യത്തെത്തിക്കുന്നുണ്ട്.

ഹോങ്കോംഗ്, യുഎസ്, ജര്‍മ്മനി, ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് 190 ലധികം ഭാരമുള്ള എണ്ണായിരത്തിലധികം മെഡിക്കല്‍ ഉപകരണങ്ങള്‍ ഇതുവരെ എത്തിച്ചു. ആമസോണ്‍, ടെംസെക് ഫൗണ്ടേഷന്‍, ഫിലിപ്‌സ് തുടങ്ങിയ കമ്ബനികളും എയര്‍ ഇന്ത്യയ്‌ക്കൊപ്പം ദൗത്യത്തില്‍ പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here