2020 മാർച്ച് 25 അർധരാത്രി മുതൽ ഇന്ത്യയിൽ 21 ദിവസത്തെ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, കൈകൊണ്ട പ്രധാനപ്പെട്ട നടപടികളും നിർദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

  1. എല്ലാവിധ കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകളും പബ്ലിക് കോർപ്പറേഷനുകളും അടഞ്ഞു കിടക്കും.
    പ്രതിരോധം, സായുധസേനകൾ, ദുരന്തനിവാരണം, ഊർജ്ജ ഉല്പാദനം, തപാൽ ഓഫീസുകൾ, ഇൻഫർമേഷൻ ഏജൻസികൾ തുടങ്ങിയവയ്ക്ക് നിയന്ത്രിത പ്രവർത്തനം നടത്താം.സംസ്ഥാന സർക്കാറുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടം വൈദ്യുതി കുടിവെള്ളം തുടങ്ങിയ അവശ്യ സർവീസുകളിലെ
    ജീവനക്കാർക്കും പ്രവർത്തനം തുടരാം.
  2. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും പൂർണ്ണമായും പ്രവർത്തിക്കും. സർക്കാർ-സ്വകാര്യ ആശുപത്രികൾ, ലബോറട്ടറി,ക്ലിനിക്കുകൾ, ഫാർമസികൾ, ആംബുലൻസ്, ഡോക്ടർമാരുടെ സേവനം, പാരാമെഡിക്കൽ സ്റ്റാഫുകളുടെ സേവനം, ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള തൊഴിലാളികളുടെ യാത്രകൾ എന്നിവ അനുവദനീയം.

3.റേഷൻ കടകൾ, പലചരക്ക് കടകൾ, പഴം,പച്ചക്കറി,പാൽ, ഇറച്ചി, മത്സ്യം തുടങ്ങിയവ ലഭ്യമാകുന്ന കടകൾ ഒഴികെയുള്ള എല്ലാവിധ വ്യാപാര സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും

  1. ആശുപത്രികൾ, അഗ്നിരക്ഷാസേന, ക്രമസമാധാന വിഭാഗം, എമർജൻസി വിഭാഗം എന്നിവക്കുള്ള അവശ്യവസ്തുക്കൾ നിർമ്മിക്കുന്നവ ഒഴികെയുള്ള എല്ലാവിധ വ്യവസായശാലകളും അടഞ്ഞു കിടക്കും
  2. ലോക് ഡൗൺ കാരണം യാത്ര മുടങ്ങി പോയ വിനോദസഞ്ചാരികൾ, ഗവൺമെൻറ് സേവനം നൽകുന്ന സ്റ്റാഫുകൾ എന്നിവർ താമസിക്കുന്നത് ഒഴികെയുള്ള ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ തുടങ്ങിയവ അടച്ചുപൂട്ടും
  3. എല്ലാ വിദ്യാഭ്യാസ പരിശീലന ഗവേഷണ സ്ഥാപനങ്ങളും അടച്ചിടും.

7.മുഴുവൻ ആരാധനാലയങ്ങളും അടച്ചിടും.

8.യാതൊരുവിധത്തിലുള്ള പൊതു -സ്വകാര്യ കൂടിച്ചേരലുകളും അനുവദിക്കുന്നതല്ല.

9.ശവ സംസ്കാര ചടങ്ങുകളിൽ ഇരുപതിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കരുത്.

  1. 2020 ഫെബ്രുവരി 15ന് ശേഷം ഇന്ത്യയിലെത്തിയവർ നിർബന്ധമായും ക്വാറന്റൈൻ നിയമം പാലിച്ചിരിക്കണം. ലംഘിക്കുന്നവർക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരം നടപടിയെടുക്കും.
  2. ഏതെങ്കിലും രീതിയിൽ ഇളവ് നൽകപ്പെട്ട എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഗവൺമെന്റ് നിർദേശ പ്രകാരമുള്ള ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തണം.
  3. ലോക് ഡൗൺ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ഓരോ ജില്ലയിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയമനം നടത്തും.

എല്ലാ നിയന്ത്രണങ്ങളും ജനങ്ങളുടെ ഇടപെടലുകൾ കുറക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും അവശ്യവസ്തുക്കളുടെ വിതരണത്തെ യാതൊരു തരത്തിലും ബാധിക്കുന്നതല്ല എന്നും ഗവൺമെൻറ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here