ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷത്തോടടുക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 41,810 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,92,920 ആയി ഉയര്‍ന്നു. നിലവില്‍ 4,53,956 പേരാണ് ചികിത്സയിലുള്ളത്.

ഇരുപത്തിനാല് മണിക്കൂറിനിടെ 496 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 1,36,696 ആയി. 42,298 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. രോഗമുക്തരുടെ എണ്ണം 88,02,267 ആയി ഉയര്‍ന്നു.ഇരുപത്തിനാല് മണിക്കൂറിനിടെ 12,83,449 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ രാജ്യത്ത് 1,39,503,803 സാംപിളുകള്‍ പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here