ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ര്‍.​അ​ശ്വി​ന്‍റെ മി​ക​വി​ല്‍ ഇം​ഗ്ല​ണ്ടി​നെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ഇ​ന്ത്യ 178 റ​ണ്‍​സി​ന് വീ​ഴ്ത്തി. 241 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡു​ണ്ടാ​യി​രു​ന്ന ഇം​ഗ്ല​ണ്ട് 420 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​മാ​ണ് ഇ​ന്ത്യ​യ്ക്ക് മു​ന്നി​ല്‍ വ​ച്ചി​രി​ക്കു​ന്ന​ത്. കു​ത്തി​ത്തി​രി​യു​ന്ന ചെ​ന്നൈ​യി​ലെ പി​ച്ചി​ല്‍ നാ​ലാം ദി​നം ശേ​ഷി​ക്കു​ന്ന ഓ​വ​റു​ക​ളും അ​ഞ്ചാം ദി​ന​വും പി​ടി​ച്ചി​നി​ല്‍​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ബാ​റ്റ്സ്മാ​ന്‍​മാ​ര്‍ വി​യ​പ്പൊ​ഴു​ക്കേ​ണ്ടി വ​രും. 40 റ​ണ്‍​സ് നേ​ടി​യ ജോ ​റൂ​ട്ടാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​പ്പ് സ്കോ​റ​ര്‍. ഒ​ലി പോ​പ്പ് (28), ഡോം ​ബെ​സ് (250, ജോ​സ് ബ​ട്ല​ര്‍ (24) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട സ്കോ​റിം​ഗ് ന​ട​ത്തി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ റോ​റി ബേ​ണ്‍​സി​നെ വീ​ഴ്ത്തി​യാ​ണ് അ​ശ്വി​ന്‍ തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് തു​ട​ര്‍​ച്ച​യാ​യി ഇം​ഗ്ല​ണ്ടി​ന് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. ഷ​ഹ​ബാ​ദ് ന​ദീം ര​ണ്ടും ഇ​ഷാ​ന്തും ബു​മ്ര​യും ഓ​രോ വി​ക്ക​റ്റും നേ​ടി. നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 337 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു. 257/6 എ​ന്ന നി​ല​യി​ല്‍ നാ​ലാം ദി​നം തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് 80 റ​ണ്‍​സ് കൂ​ടി ചേ​ര്‍​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ. 85 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​ന്‍ സ്കോ​ര്‍ 300 ക​ട​ത്തി​യ​ത്. 12 ഫോ​റും ര​ണ്ടു സി​ക്സും അ​ട​ങ്ങി​യ​താ​യി​രു​ന്നു സു​ന്ദ​റി​ന്‍റെ ഇ​ന്നിം​ഗ്സ്.

അ​ശ്വി​ന്‍ (31) പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ വാ​ല​റ്റം ത​ക​ര്‍​ന്ന​ടി​ഞ്ഞു. അ​ശ്വി​ന്‍-​സു​ന്ദ​ര്‍ സ​ഖ്യം 80 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഷ​ഹ​ബാ​ദ് ന​ദീം (0), ഇ​ഷാ​ന്ത് ശ​ര്‍​മ (4), ജ​സ്പ്രീ​ത് ബും​റ (0) എ​ന്നി​വ​ര്‍ വ​ന്ന​പോ​ലെ മ​ട​ങ്ങി. ഇം​ഗ്ല​ണ്ടി​നാ​യി ഡോം ​ബെ​സ് നാ​ലും ജ​യിം​സ് ആ​ന്‍​ഡേ​ഴ്സ​ണ്‍, ജാ​ക്ക് ലീ​ച്ച്‌, ജോ​ഫ്ര ആ​ര്‍​ച്ച​ര്‍ എ​ന്നി​വ​ര്‍ ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ളും നേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here