top news and media websites

രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 416 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്തെ ആകെ കൊവിഡ് മരണം 4,20,967 ആയി.

നിലവില്‍ 4,11,189 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. 3,05,79,106 പേര്‍ ഇത് വരെ രോഗമുക്തി നേടി. 34 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ശതമാണ്. എറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ തന്നെയാണ്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഗോവയില്‍ കര്‍ഫ്യൂ ആഗസ്റ്റ് രണ്ട് വരെ നീട്ടി. മേയ് 9-നാണ് ഗോവയില്‍ സംസ്ഥാന വ്യാപക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അതേസമയം പ‍ഞ്ചാബ് കൂടുതല്‍ ഇളവുകളിലേക്ക് കടന്നു. ഇന്ന് മുതല്‍ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ തുറന്ന് അധ്യയനം തുടങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here