ഐസിസി ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. തിങ്കളാഴ്ച ഐസിസി പുത്തുവിട്ട ഏറ്റവും പുതിയ വാര്‍ഷിക റാങ്കിങിലാണ് ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. എന്നാല്‍ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.

ടി20 റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇംഗ്ലണ്ടിനെക്കാള്‍ അഞ്ച് പോയിന്റ് മാത്രം പിന്നിലാണ് ഇന്ത്യ. 277 പോയിന്റാണ് ഇംഗ്ലണ്ടിന്. ഈ കാലയളവില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാന് എതിരെ ഒരു പരമ്ബര 1-1 സമനില പിടിക്കുകയും, ഓസ്‌ട്രേലിയയെ 2-1നും ദക്ഷിണാഫ്രിക്കയെ 3-0ത്തിന് പരാജയപ്പെടുത്തുകയും ഇന്ത്യയോട് 2-3 ന് തോല്‍ക്കുകയും ചെയ്തിരുന്നു.

ന്യൂസിലാന്‍ഡാണ് ടി20 യില്‍ മൂന്നാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് നിന്നാണ് ന്യൂസിലാന്‍ഡ് പുതിയ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് എതിരെ നേടിയ പാരമ്ബരകളാണ് ന്യൂസിലാന്‍ഡിനെ അഞ്ചില്‍ നിന്ന് മുന്നിലേക്ക് എത്തിച്ചത്. എന്നാല്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ അഞ്ചാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.

പുതിയ റാങ്കിങ്ങില്‍ ശ്രീലങ്കയും ബംഗ്ലദേശും സ്ഥാനം മെച്ചപ്പെടുത്തി. ഓരോ സ്ഥാനം മെച്ചപ്പെടുത്തി ഇരുവരും യഥാക്രമേണ എട്ടാമതും ഒമ്ബതാമതും എത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പത്താം സ്ഥാനത്തേക്ക് തഴയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here