കോ​വി​ഡ് മഹാമാരിയെ തുടര്‍ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. വി​ദേ​ശി​ക​ള്‍​ക്കും ഒ​സി​ഐ (ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ന്‍ ഓ​ഫ് ഇ​ന്ത്യ) കാ​ര്‍​ഡു​ള്ള​വ​ര്‍​ക്കും വി​നോ​ദ സ​ഞ്ചാ​രം ഒ​ഴി​കെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാം. നി​ല​വി​ലു​ള്ള വി​സ​ക​ളു​ടെ കാ​ലാ​വ​ധി പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​ത​നു​സ​രി​ച്ച്‌ ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​നും പോ​കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശി​ക​ള്‍​ക്കും ഇ​ന്ത്യ​ന്‍ വം​ശ​ജ​ര്‍​ക്കും വീ​സ, യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​സി​ഐ​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ​യും വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​മാ​ന​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്ത്യ​യി​ലേ​ക്ക് വരാവുന്നതാണ്.

കൂടാതെ, ഇ​ല​ക്‌ട്രോ​ണി​ക് വീ​സ, ടൂ​റി​സ്റ്റ് വീ​സ, മെ​ഡി​ക്ക​ല്‍ വീ​സ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​സ​ക​ളും പു​നഃ​സ്ഥാ​പി​ക്കാ​നും കേന്ദ്രം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ര്‍ രാ​ജ്യ​ത്തെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here