ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്ബരയ്ക്ക് ഇന്ന് തുടക്കം. പൂനെയിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റിലും ടി20യിലും പരമ്ബര നേട്ടത്തോടെയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. രണ്ടാം ഏകദിനം 26-ാം തീയതിയും മൂന്നാം ഏകദിനം 28നും നടക്കും. അരങ്ങേറ്റം കുറിച്ച താരങ്ങളെല്ലാം മികച്ച ഫോമിലേക്കുയരുന്ന യുവനിരയാണ് ഇന്ത്യയുടെ ശക്തി.

ടെസ്റ്റ് മത്സരത്തിലും ടി20യിലും നിര്‍ണായക ഘട്ടത്തില്‍ രക്ഷകരായി യുവനിരമാറുന്നതാണ് എതിരാളികളേക്കാള്‍ മൂന്‍തൂക്കം നല്‍കുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് സാധ്യതാ പട്ടികയിലാണുള്ളത്. വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, എന്നിവര്‍ മധ്യനിരയില്‍ ഇറങ്ങും. ആറാമതായി രാഹുല്‍, ക്രൂനാല്‍ പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍ ഇവരില്‍ ആരാകും പരീക്ഷിക്കപ്പെടുക എന്നത് ഇന്നറിയാം. ഏഴാം സ്ഥാനത്ത് ഹാര്‍ദ്ദിക്‌ പാണ്ഡ്യ ഇറങ്ങാനാണ് സാധ്യത. അതേസമയം, ടെസ്റ്റ്, ടി20 പരമ്ബര നഷ്ടപ്പെട്ട ഇംഗ്ലണ്ട് ഏകദിന പരമ്ബര നേടുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും ഇന്നിറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here