ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ടീം ഇന്ത്യയുടെ പരിശീലനം ആരംഭിച്ചു. ആദ്യ രണ്ട് ്‌ടെസ്റ്റ് മത്സരങ്ങളും നടക്കുന്ന ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ തന്നെയാണ് പരിശീലനം നടക്കുന്നത്. നെറ്റിലുള്ള ബാറ്റിംഗ് ബൗളിംഗ് പരിശീലനമാണ് ഇന്ന് രാവിലെ 11 മണിയോടെ രവിശാസ്ത്രിയുടെ കീഴില്‍ ടീം ഇന്ത്യ ആരംഭിച്ചത്.

ആദ്യ ടെസ്റ്റ് അഞ്ചാം തീയതി ആരംഭിക്കും. പരിശീലനത്തിന് മുന്നോടിയായി ഹോട്ടലില്‍ നിന്നും സ്‌റ്റേഡിയത്തിലെത്തിയ മുഴുവന്‍ താരങ്ങളേയും സ്‌റ്റേഡിയം അധികൃതര്‍ സ്വീകരിച്ചു. കൊറോണ മാനദണ്ഡങ്ങളും സ്‌റ്റേഡിയത്തിലെ നിയന്ത്രണങ്ങളും വിശദീകരിച്ച ശേഷമാണ് എല്ലാവരും മൈതാനത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് മുഖ്യപരിശീലകനായ രവിശാസ്ത്രി ഒരോ കളിക്കാരേയും വ്യക്തിപരമായി അഭിസംബോധന ചെയ്തു. ഓസീസ് പരമ്പരയിലെ ജയത്തിന്റെ ആത്മവിശ്വാസവും വിവിധ മേഖലയിലെ അഭിനന്ദനങ്ങളും രവിശാസ്ത്രി താരങ്ങളുമായി പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here