കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും പൂര്‍ണമായും മുക്തമായിട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ് ലോകം. കായിക രംഗവും ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. എന്നാല്‍ മത്സരങ്ങള്‍ പലതും അടച്ചിട്ട വേദികളിലാണ് സംഘടിപ്പിക്കുന്നത്. ഇത് തങ്ങളുടെ പ്രിയപ്പെട്ട കായിക വിനോദങ്ങള്‍ നേരിട്ട് കണ്ടാസ്വദിക്കുന്നതില്‍ നിന്ന് ആരാധകരെ തടയുന്നതാണ്. ഐപിഎല്‍ എടക്കമുള്ള ലീഗുകളെല്ലാം തന്നെ കാണികളില്ലാത്ത വേദികളിലാണ് നടന്നത്. എന്നാല്‍ ഇപ്പോഴിത കോവിഡ് വ്യാപനത്തിന് ശേഷം ബിസിസിഐ ആദ്യമായി മൈതാനങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നു.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐയുടെ സുപ്രധാന തീരുമാനം. പരമ്ബരയിലെ രണ്ടാം ടെസ്റ്റില്‍ സ്റ്റേഡിയത്തിലേക്ക് 50 ശതമാനം കാണികള്‍ക്ക് ബിസിസിഐ അനുമതി നല്‍കി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. അതേസമയം ചെന്നൈയില്‍ തന്നെ നടക്കുന്ന ആദ്യ മത്സരം അടച്ചിട്ട വേദിയിലായിരിക്കും സംഘടിപ്പിക്കുക.

രണ്ടാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന് ബിസിസിഐ സ്ഥിരീകരിച്ചതായി തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍എസ് രാമസ്വാമി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നൈ സ്റ്റേഡിയത്തിന്റെ ആകെ കപ്പാസിറ്റി 38000 ആണ്. അങ്ങനെയെങ്കില്‍ 12000 മുതല്‍ 15000 വരെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാനാകുമെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ കരുതുന്നു. പവലിയനിലും ടെറസ് സ്റ്റാന്‍ഡിലും ഇരിക്കാന്‍ അനുമതി നല്‍കില്ല. താരങ്ങളുമായി അടുത്ത് നില്‍ക്കുന്ന സ്ഥലമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here