കോ​വി​ഡ്​ അ​ട​ങ്ങി​യാ​ൽ മാ​ത്ര​മെ ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലെ ട്വ​ൻ​റി 20 ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര ന​ട​ക്കു​ക​യു​ള്ളൂ. ര​ണ്ട്​ രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​റു​ക​ൾ അ​നു​മ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മാ​ണ്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ന​ട​ക്കു​ക. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മ്പ​ര നീ​ട്ടി​വെ​ക്കാ​നാ​ണ്​ സാ​ധ്യ​ത. പ​ര​മ്പ​ര​ക്കു​ള്ള ക​രാ​റി​നെ​ ഇ​ന്ത്യ ബ​ഹു​മാ​നി​ക്കു​ന്നു​ണ്ടെ​ന്നും കോ​വി​ഡ്​ കാ​ര​ണം ചി​ല​പ്പോ​ൾ അ​ൽ​പം ​ൈവ​കി​യേ​ക്കു​മെ​ന്നും ക്രി​ക്ക​റ്റ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ക്​​ടി​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ജാ​ക്വ​സ്​ ഫോ​ൾ പ​റ​ഞ്ഞു.

ബി.​സി.​സി.​ഐ​യു​മാ​യി ന​ല്ല രീ​തി​യി​ൽ ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​​ണ്ടെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യാ​ൽ മാ​​ത്ര​മേ പ​ര​മ്പ​ര​യെ കു​റി​ച്ച്​ ചി​ന്തി​ക്കു​ക​യു​ള്ളൂ​വെ​ന്നും കാ​ര്യ​ങ്ങ​ൾ എ​ല്ലാം ഉ​ദ്ദേ​ശി​ക്കു​ന്ന രീ​തി​യി​ൽ ന​ട​ന്നാ​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മ​ത്സ​രം ന​ട​ക്കു​മെ​ന്നും പേ​ര്​ വെ​ളി​പ്പെ​ടു​ത്താ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത ബി.​സി.​സി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here