ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി20 മത്സരം മാറ്റിവെച്ചു. ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരം മാറ്റിയത്. ഇന്ന് നടക്കാനിരുന്ന മത്സരം ബുധനാഴ്ച നടത്തും. ശ്രീലങ്കയിലെത്തിയതു മുതല്‍ കളിക്കാര്‍ ബയോ ബബിളിലായിരുന്നു. അതിനാല്‍ തന്നെ താരത്തിന് എവിടെ നിന്ന് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.

എന്നാല്‍ ബയോ ബബിളില്‍ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരണമല്ല. മറ്റ് ടീം അംഗങ്ങളുടെയും സ്റ്റാഫിന്റേയും കോവിഡ് ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ നാളെ രണ്ടാം ടി20 മത്സരം നടത്താനാവുക.

ആദ്യ ടി20യില്‍ ക്രുനാല്‍ പാണ്ഡ്യ ഇന്ത്യന്‍ ഇലവനില്‍ കളിച്ചിരുന്നു. ക്രുനാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് പോസിറ്റീവായതോടെ രണ്ട് ടീമിലെ താരങ്ങളും ഐസൊലേഷനിലാണ്. ഇതോടെ സൂര്യകുമാര്‍ യാദവും, പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക് പറക്കുന്നതില്‍ സാങ്കേതിക തടസങ്ങള്‍ നേരിടുമോ എന്ന ആശങ്കയിലാണ് ബിസിസിഐ.

LEAVE A REPLY

Please enter your comment!
Please enter your name here