ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍്റെ ശ്രമഫലമായി അടുത്ത മാസം ദുബായില്‍ വെച്ച്‌ ഇന്ത്യന്‍ ദേശീയ ടീം ഒമാന്‍, യുഎഇ തുടങ്ങിയ ടീമുകള്‍ക്ക് എതിരെ സൗഹൃദ മത്സരം കളിക്കും. ഇന്ത്യന്‍ ദേശീയ ടീം അവസാനമായി ഒരു മത്സരം കളിച്ചത് 2019 നവംബര്‍ മാസമാണ്. അന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ദേശീയ ടീം ഒമാനോട് പരാജയപ്പെട്ടിരുന്നു

അതിനു ശേഷം ഒരു മത്സരത്തില്‍ പോലും ഇന്ത്യന്‍ ടീം പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മുതല്‍ ഇന്ത്യന്‍ ടീമിന് മത്സരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ കൊറോണ വ്യാപനം മൂലം ഇതെല്ലാം മാറ്റി വെയ്ക്കുകയായിരുന്നു. അതോടെ പല മത്സരങ്ങളും നടക്കാതെ വന്നു. ഇന്‍്റര്‍നാഷണല്‍ തലത്തിലും ഒരു മത്സരം പോലും നടന്നില്ല എന്നതാണ് വസ്തുത.

പക്ഷേ ഇപ്പോള്‍ ജൂണ്‍ മാസം മുതല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ പുനരാരംഭിക്കുകയാണ്. അതിനു മുന്നോടിയായി ഇന്ത്യന്‍ ദേശീയ ടീമിന് ശക്തരായ ടീമുകളോട് ഏറ്റുമുട്ടി മത്സര പരിചയം കൈവരിക്കേണ്ടതുണ്ട്. ഇതിനു അനുയോജ്യരായ ടീമുകളെ തേടി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ദീര്‍ഘനാളായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here