ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യ 328 റണ്‍സെന്ന വിജയ ലക്ഷ്യം ചേസ് ചെയ്ത് ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയം ആണ് നേടിയത്.

ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത് ശുഭ്മന്‍ ഗില്‍ ആണെങ്കില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തിയത് ഋഷഭ് പന്തിന്റെ ഇന്നിംഗ്സ് ആയിരുന്നു. ചേതേശ്വര്‍ പുജാര ആദ്യ രണ്ട് സെഷനുകളില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ പ്രതിരോധിച്ച്‌ മടുപ്പിച്ചപ്പോള്‍ പല തവണ താരം ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ പ്രഹരമേറ്റു വാങ്ങേണ്ടി വന്നിരുന്നു.

മത്സരം അവസാന 20 ഓവറിലേക്ക് കടന്നപ്പോള്‍ ഇന്ത്യയ്ക്ക് ജയത്തിനായി 100 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കൈവശം ഏഴ് വിക്കറ്റ്. എന്നാല്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയുടെ പുതിയ മതിലായ ചേതേശ്വര്‍ പുജാരയുടെ പ്രതിരോധം ന്യൂ ബോള്‍ എടുത്ത ശേഷം രണ്ടാം പന്തില്‍ ഭേദിക്കുകയായിരുന്നു.

9 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിനെയും പാറ്റ് കമ്മിന്‍സ് വീഴ്ത്തിയതോടെ ഇന്ത്യ 265/5 എന്ന നിലയിലായി. എന്നാല്‍ ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും തങ്ങളുടെ മികവാര്‍ന്ന ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയയുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന കാഴ്ചയാണ് കണ്ടത്.

ലക്ഷ്യം പത്ത് റണ്‍സ് അകലെ നില്‍ക്കുമ്ബോള്‍ 22 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറിനെ പുറത്താക്കി നഥാന്‍ ലയണ്‍ ഓസ്ട്രേലിയന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി. പന്തുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ 53 റണ്‍സാണ് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here