കോവിഡ് 19 പശ്ചാത്തലത്തിൽ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ജോലിക്ക് ഹാജരാക്കാൻ കഴിയാത്ത ജീവനക്കാരുടെയും തൊഴിലാളികളുടെയും വേതനം തടഞ്ഞുവെക്കുവാനോ കുറയ്ക്കുവാനോ പാടില്ലെന്ന് തൊഴിൽ വകുപ്പ് കർശന നിർദേശം നൽകി. വിവിധ സംഘടിത അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേർക്ക് ജോലിക്ക് ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ വേതനം കൃത്യതയോടെ കൂടി നല്കി മാതൃക കാട്ടണം എന്ന് ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.

ജീവനക്കാർക്ക് പുറമേ ദിവസവേതന- കരാർ തൊഴിലാളികൾക്കും കൃത്യതയോടും കൂടി വേതനം നൽകണമെന്നും സംസ്ഥാനത്തെ പൊതു സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളും ഫാക്ടറികളും ഈ നിർദേശം കർശനമായി പാലിക്കണമെന്നും സർക്കുലറിർ കൂട്ടിച്ചേർത്തിരിക്കുന്നു. ജില്ലാ ലേബർ ഓഫീസർമാർക്ക് ആയിരിക്കും ഇതു നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം.

LEAVE A REPLY

Please enter your comment!
Please enter your name here