2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ബുധനാഴ്ച്ച ദോഹയിലെത്തും. ഇന്ത്യക്കാര്‍ക്കുള്ള പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ടീം അംഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

കളിക്കാര്‍ മുഴുവന്‍ ഡല്‍ഹിയിലെത്തി ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ ശേഷമാണ് ഖത്തറിലേക്ക് വരിക. ബയോ ബബിള്‍ നിബന്ധനകള്‍ പാലിച്ചായിരിക്കും ടീം ദോഹയില്‍ തങ്ങുക. രണ്ടാഴ്ച്ച ടീം ഖത്തറില്‍ പരിശീലനം നടത്തും. ജൂണ്‍ മൂന്നിന് ഖത്തറുമായാണ് ഇന്ത്യയുടെ ആദ്യ കളി. ജൂണ്‍ 7ന് ബംഗ്ലാദേശുമായും ജൂണ്‍ 15ന് അഫ്ഗാനിസ്ഥാനുമായും ഇന്ത്യന്‍ ടീം മാറ്റുരക്കും.

LEAVE A REPLY

Please enter your comment!
Please enter your name here