അവധിക്കുപോയി ലോക്ഡൗണിൽ കുടുങ്ങിയ ഇന്ത്യൻ ആരോഗ്യപ്രവർത്തകരെ സൗദി അറേബ്യ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നെത്തിയ വിമാനത്തിലെ 215 ആരോഗ്യപ്രവർത്തകർക്കും തബൂക്ക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.

കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. തിരിച്ചെത്തിച്ചവരെ പ്രത്യേക ബസുകളിൽ ക്വാറന്റീൻ കേന്ദ്രങ്ങളിലാക്കി. നിരീക്ഷണ കാലാവധിക്കു ശേഷം ഇവർ ജോലിയിൽ പ്രവേശിക്കും. വിദേശങ്ങളിൽ കുടുങ്ങിയ എല്ലാ ആരോഗ്യപ്രവർത്തകരെയും തിരിച്ചെത്തിക്കണമെന്ന ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here