യുഎഇയിൽ പ്രവാസി ഇന്ത്യക്കാർക്കു പാസ്പോർട്ട് എടുക്കാനും പുതുക്കാനുമുള്ള അപേക്ഷകൾ കമ്പനി പ്രതിനിധികൾ (പിആർഒ) മുഖേന നൽകാൻ ഇന്ത്യൻ എംബസി അനുമതി നൽകി. വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്ക് പാസ്പോർട്ട് സേവന കേന്ദ്രമായ ബിഎൽഎസിൽ കോവിഡ് പശ്ചാത്തലത്തിൽ എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും തിരക്കു കുറയ്ക്കുന്നതിനുമാണ് തീരുമാനം.

കമ്പനി പ്രതിനിധിയെ ചുമതലപ്പെടുത്തിയതായി എംബസിയെ അറിയിക്കുന്ന കത്തും പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇത്തരം അപേക്ഷ കൈകാര്യം ചെയ്യാൻ ബിഎൽഎസിൽ പ്രത്യേക കൗണ്ടർ തുറക്കും. പുതുക്കിയതും റദ്ദാക്കിയതുമായ പാസ്പോർട്ട് സ്വീകരിക്കാനും പിആർഒമാരെ അനുവദിക്കും. പിആർഒ കമ്പനി തിരിച്ചറിയൽ കാർഡ് കാണിക്കണം. നേരത്തെ 60നു മുകളിലും 12നു താഴെയുമുള്ളവരും ഗർഭിണികളും ബിഎൽഎസിൽ നേരിട്ട് എത്തുന്നതിൽനിന്ന് ഒഴിവാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here