യു.എ.ഇ യിലുള്ള എല്ലാ കേന്ദ്രങ്ങളും വഴിയുള്ള ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ ഏപ്രിൽ 7 വരെ താൽക്കാലികമായി നിർത്തി വെച്ചതായി കോൺസുലേറ്റ് ജനറൽ ഓഫ് ദുബായ് ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. അടിയന്തരഘട്ടങ്ങളിൽ കോൺസുലേറ്റ് ഇ-മെയിൽ അഡ്രസ്സായ [email protected] ലേക്ക് പാസ്പോർട്ടും അനുബന്ധ ഡോക്യുമെന്റുകളും അയച്ചാൽ 24 മണിക്കൂറിനകം ബന്ധപ്പെട്ട അധികാരികൾ പ്രതികരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം അബുദാബിയിലുള്ള ഇന്ത്യൻ എംബസി കാലാവധി കഴിഞ്ഞതും 2020 ഏപ്രിൽ 30ന് കാലാവധി കഴിയുന്നതോ ആയ പാസ്പോർട്ടുകൾ മാത്രമേ പ്രൊസസ്സ് ചെയ്യുകയുള്ളൂ എന്നും അറിയിച്ചു.

എല്ലാവിധ നോർമൽ അറ്റസ്റ്റേഷൻ സർവീസുകളും എംബസി ഇതിനോടകം തന്നെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അടിയന്തര അറ്റസ്റ്റേഷൻ ആവശ്യമുള്ളവർക്ക് കാരണ സഹിതം [email protected] എന്ന ഇമെയിലിലേക്ക് സാധാരണ പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 4 മണിക്ക് ഉള്ളിൽ ഈ-മെയിൽ ചെയ്യാവുന്നതാണ്.
വ്യക്തമായ കാരണങ്ങൾ ഉള്ള കേസുകളിൽ തൊട്ടടുത്ത പ്രവർത്തി ദിവസം തന്നെ പരിഹരിക്കപ്പെടുന്നതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here