സുല്‍ത്താനേറ്റില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ക്ലാസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നതിനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ വിന്റര്‍ അവധിക്ക് ശേഷം അടുത്ത വര്‍ഷം ജനുവരിയോടെ മാത്രമേ സാധാരണ നിലയിലുള്ള ക്ലാസുകള്‍ ആരംഭിക്കുകയുള്ളു. 10, 12 ഗ്രേഡുകളില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here