ഐ എസ് എല്‍ സീസണിലെ മൂന്നാം മത്സരത്തില്‍ ഇന്ന് ബംഗളൂരിലെ എഫ് സിയും എഫ് സി ഗോവയും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞ സീസണ്‍ ഐ എസ് എല്ലില്‍ സെമി വരെ എത്തിയ ടീമുകളാണ് എഫ് സി ഗോവയും ബെംഗളൂരു എഫ് സിയും. കഴിഞ്ഞ തവണ ഐ എസ് എല്‍ ലീഗ് ഘട്ട ചാമ്ബ്യന്മാരായ എഫ് സി ഗോവ നിറയെ മാറ്റങ്ങളുമായി ഒരു പുതിയ ടീമായാണ് വരുന്നത്. പരിശീലകന്‍ ലൊബേരയും അവരുടെ മികച്ച താരങ്ങളില്‍ ഭൂരിഭാഗവും ക്ലബ് വിട്ട് പോയി.

ഇപ്പോള്‍ ജുവാന്‍ ഫെറാണ്ടോ ആണ് ഗോവയെ പരിശീലിപ്പിക്കുന്നത്. ഒപ്പം ഒരുപാട് പുതിയ താരങ്ങളും ടീമില്‍ എത്തി. ഗോവയ്ക്ക് അത്ര മികച്ച റെക്കോര്‍ഡ് ഉള്ള ടീമല്ല ബെംഗളൂരു. ബെംഗളൂരുവൊനെതിരെ ഏഴു മത്സരങ്ങള്‍ കളിച്ചപ്പോള്‍ ആകെ ഒരു മത്സരം മാത്രമാണ് ഗോവ ജയിച്ചത്. അഞ്ചു തവണ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ആ ചരിത്രം മാറ്റാന്‍ ആണ് ഗോവ ഉദ്ദേശിക്കുന്നത്. ഐ എസ് എല്ലില്‍ ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ സാധിക്കുന്ന ഒരേയൊരു ടീമുമാണ് ഗോവ.

ബെംഗളൂരു എഫ് സിയിലും മാറ്റങ്ങള്‍ ഉണ്ട്. ഒരു കിരീടം നേടാന്‍ ആവാതെ കടന്നു പോയ വര്‍ഷമായിരുന്നു ബെംഗളൂരു എഫ് സിക്ക് കഴിഞ്ഞ സീസണ്‍. കഴിഞ്ഞ തവണ അറ്റാക്ക് ആയിരുന്നു ബെംഗളൂരുവിന്റെ പ്രശ്നം. അതിന് പരിഹാരം കണ്ടെത്താന്‍ ആകും അവരുടെ ശ്രമം. ഇത്തവണ മൂന്ന് മലയാളി താരങ്ങള്‍ ബെംഗളൂരു എഫ് സിയില്‍ ഉണ്ട്. ആശിഖും ലിയോണ്‍ അഗസ്റ്റിനും ഒപ്പം യുവ ഗോള്‍ക്കീപ്പര്‍ ശാരോണുമാണ് ബെംഗളൂരു എഫ് സിയില്‍ ഉള്ള മലയാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here