ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം പതിനേഴോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകഭേദം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1,200ലേറെ സ്വീക്വന്‍സുകളിലും കണ്ടെത്തി.

ഇന്ത്യ, യുകെ, യുഎസ്‌എ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം സീക്വന്‍സുകളും അപ്‌ലോഡ് ചെയ്തതെന്നും ലോകാരോഗ്യ സംഘടന ആഴ്ചതോറുമുള്ള എപിഡെമോളജിക്കല്‍ അപ്‌ഡേറ്റില്‍ പറഞ്ഞു. ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ടജനിതകമാറ്റം വന്ന കൊവിഡ് വൈറസ് (ബി.1.617) വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യുകെ, ആഫ്രിക്ക,ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാള്‍ അപകടകാരിയാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

രാജ്യത്തെ കൊവിഡിന്റെ രണ്ടാം തരംഗത്തിന് പുതിയ വകഭേദം കാണമായിട്ടുണ്ടെന്നാണ് കരുതുന്നത്. രാജ്യത്ത് ചൊവ്വാഴ്ച മാത്രം 3,23,144 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 28 കോടിയിലധികം പരിശോധനകള്‍ നടത്തി. 6.28 ശതമാനം ആണ് ആകെ രോഗ സ്ഥിരീകരണ നിരക്ക്. ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 28,82,204 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here