ചരിത്രം കുറിച്ച്‌ ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയില്‍. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്ബിക്‌സ് സെമിയിലെത്തുന്നത്. അതും എതിരില്ലാത്ത ഒരു ഗോളിന് ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള ആസ്ട്രേലിയയെയാണ് പൊരുതി തോൽപ്പിച്ചത്. ഗുര്‍ജിത് കൗര്‍ ആണ് പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയത്.

ഗുര്‍ജീതിന്റെ ആദ്യ ഗോള്‍ കൂടിയാണിത്. മറുവശത്ത് ആസ്ട്രേലിയയ്ക്ക് അഞ്ചിലധികം പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം തകര്‍ക്കാനായില്ല. ഗോള്‍കീപ്പര്‍ സവിതയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ കോട്ട കാത്തത്

നേരത്തെ, ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച്‌ പൂള്‍ ബിയില്‍ ചാംപ്യന്‍മാരായാണ് ആസ്ട്രേലിയന്‍ വനിതകള്‍ ക്വാര്‍ട്ടറിലെത്തിയത്. അതേസമയം, വീണും ഉയിര്‍ത്തെഴുന്നേറ്റുമായിരുന്നു സെമി വരെയുള്ള ഇന്ത്യന്‍ ടീമിന്റെ യാത്ര. ആദ്യ മൂന്ന് കളികളിലും തോറ്റു. അവസാന രണ്ട് മത്സരങ്ങളില്‍ നിര്‍ണായക വിജയം. പൂള്‍ എയില്‍ നാലാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ പ്രവേശനം. അര്‍ജന്റീനയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി.

LEAVE A REPLY

Please enter your comment!
Please enter your name here